Type Here to Get Search Results !

25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ ,കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്



തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്.പുതിയ ടെണ്ടര്‍ വിളിക്കില്ല.കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ ലഭിച്ച ചിപ്സണ്‍ എയര്‍വേഴ്സിന് കരാര്‍ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍.20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറില്‍ കമ്ബനി മുന്നോട്ടുവച്ചത്.സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചയില്‍ 25 മണിക്കൂര്‍ 80 ലക്ഷത്തിന് നല്‍കാമെന്ന് സമ്മതിച്ചു.ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം.6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന.


വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റര്‍ ഉപയോഗിക്കും.ചിപ്സന്‍റെ ടെണ്ടര്‍ കാലാവധി ജൂലൈയില്‍ അവസാനിച്ചിരുന്നു.മുന്‍ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നല്‍കുകയായിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad