സംസ്ഥാനത്ത് ഇന്നു മുതൽ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നു മിതമായ മഴയാണു പ്രതീക്ഷിക്കുന്നത്. മിന്നൽ സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കി. അതേസമയം, ഇന്നലെയും സംസ്ഥാനത്ത് പല ജില്ലകളിലും 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തി. എവിടെയും കാര്യമായി വേനൽ മഴ പെയ്തില്ല. കോട്ടയം (37.5), പുനലൂർ (37.4), തൃശൂർ വെള്ളാനിക്കര (37) എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട്.
17 വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത
March 15, 2023
Tags