സംസ്ഥാനത്ത് വേനല്‍ചൂട് കൂടുന്നു. വേനല്‍വരും മുമ്പേതന്നെ കേരളത്തില്‍ പലയിടത്തും കനത്ത ചൂടാണ് അനുഭവിക്കുന്നത്. മിക്കയിടങ്ങളിലും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തേക്കാളും ഇത്തവണ ഫെബ്രുവരിയില്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുത്തത്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റ്-സൈക്ലോണിക് സര്‍ക്കുലേഷന്‍ ഫലമായാണെന്നാണ് വിദഗ്ധര്‍.
വേനല്‍ ചൂട് കടുക്കുമ്പോള്‍ ദാഹമകറ്റാന്‍ നാവില്‍ തേനൂറും ഫ്രുഡ്സുകളുമായി വഴിയോരങ്ങള്‍. കരിക്ക് മുതല്‍ തണ്ണിമത്തന്‍ വരെ നിരവധി ഇനങ്ങളാണിപ്പോള്‍ റോഡ് വക്കില്‍ സുലഭം.
ദാഹമകറ്റാന്‍ 40 രൂപയുടെ കരിക്ക് മുതല്‍ കിലോയ്ക്ക് 15 രൂപയുടെ തണ്ണി മത്തനും എവിടെയും സുലഭം. തണ്ണിമത്തന്‍ നിറങ്ങള്‍ കൊണ്ട് വ്യത്യസ്ത പുലര്‍ത്തുന്നു. സാധാരണ തണ്ണിമത്തനു പുറമേ കിരണും, സുലഭമാണങ്കിലും പുറംതോടിന് മാത്രം മഞ്ഞ നിറമുള്ളതും തോടിനും കാമ്പിനും മഞ്ഞ നിറമുള്ളതും വിപണിയിലുണ്ട്. ഉള്ളില്‍ മഞ്ഞ നിറമുള്ള തണ്ണിമത്തനും സുലഭമായ മാര്‍ക്കറ്റിലുണ്ടങ്കിലും വില അല്പം കൂടുതലാണ്.
കരിക്കാണങ്കില്‍ നാടനാണ് ഏറെ പ്രിയം. ഗൗളി ഗാത്രത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതിനെല്ലാം പുറമേയാണ് മുസംബി, ഓറഞ്ച്, ആപ്പിള്‍, മാതളം തുടങ്ങി ഒട്ടേറെ പഴങ്ങള്‍ വേറെയും.
യാത്രയില്‍ വിശപ്പും ദാഹവും അകറ്റാന്‍ ഇതിനേക്കാള്‍ നല്ലത് മറ്റൊന്നില്ല. വഴി യാത്രക്കാരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തണല്‍ മരങ്ങളുടെ ചുവട് തേടി കച്ചവടക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഇതിനെല്ലാം പുറമേ വിവിധ ശീതള പാനീയങ്ങളും നിരന്ന് കഴിഞ്ഞു.