Type Here to Get Search Results !

മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം റെഡി, രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം



 തൃശൂർ: രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ്ങുമായി കേരളം. ഇനിമുതൽ മാൻഹോളുകളിലെ അഴുക്കും മാലിന്യങ്ങളും വൃത്തിയാക്കാൻ റോബോട്ടിക് സംവിധാനം മാത്രം ഉപയോ​ഗിക്കുന്നതാടെ മനുഷ്യർ വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ബാൻഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഗുരുവായൂരിൽ നിർവ്വഹിച്ചത്. ‍ഇതോടെ മാൻഹോളുകൾ വൃത്തിയാക്കാൻ സമ്പൂർണമായി യന്ത്ര സഹായം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.  ടെക്നോ പാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭമായ ജെൻറോബോട്ടിക്സാണ് റോബോർട്ടിക് മെഷീൻ വികസിപ്പിച്ചെടുത്തത്. മെഷീന്റെ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. നിലവിലുള്ള എല്ലാ അഴുക്കുചാലുകളും വൃത്തിയാക്കാൻ റോബോട്ടിക് മെഷീൻ ഉപയോ​ഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്തിടെ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ​ഗ്ലോബൽ 2022 കോൺക്ലേവിൽ  ജെൻറോബോട്ടിക്സിന് കേരള പ്രൈഡ് അവാർഡ് ലഭിച്ചിരുന്നു.  'ദുരിതാശ്വാസനിധി തട്ടിപ്പിൽ സതീശന്റെയും അടൂ‍‍ർ പ്രകാശിന്റെയും പേരും കേൾക്കുന്നു, എല്ലാം പുറത്തുവരട്ടെ' മാൻഹോളുകൾ മനുഷ്യർ വൃത്തിയാക്കുന്നതു പോലെ കൃത്യമായി വൃത്തിയാക്കുമെന്നതാണ് റോബോട്ടിക് മെഷീനുകളുടെ പ്രത്യേകത. മാൻഹോളുകളിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യരുടെ കൈകൊണ്ട് വൃത്തിയാക്കുന്നതു പോലെ ചെയ്യും. മെഷീനുകൾ വാട്ടർപ്രൂഫ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. എച്ച് ഡി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. സെൻസറുകൾ കൊണ്ട് മാൻഹോളുകളിലുള്ള വിഷവാതകവും കണ്ടു പിടിക്കാനാവും. രാജ്യത്തെ 17 സംസ്ഥാനങ്ങളിലുള്ള വിവിധ ന​ഗരങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമൊക്കെ മാൻഹോളുകൾ വൃത്തിയാക്കുന്നതിന് റോബോട്ടിക് മെഷീനുകൾ തന്നെയാണ് ഉപയോ​ഗിച്ചു വരുന്നത്.  പിണറായി വിജയന് പിറന്നാൾ ആശംസകൾ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്നാട് പെൺകുട്ടി 2018ൽ തിരുവനന്തപുരത്തെ എല്ലാ മാൻഹോളുകളും റോബോട്ടിക് മെഷീൻ ഉപയോ​ഗിച്ചാണ് വൃത്തിയാക്കിയത്. എറണാംകുളത്തും മാൻഹോളുകൾ വൃത്തിയാക്കിയിരുന്നു. 

Top Post Ad

Below Post Ad