ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പേരില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രസിഡന്റായുള്ളതെന്നും റിമോര്‍ട്ട് കണ്‍ട്രോള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മോദി പറഞ്ഞു.
ഒരു ദളിത് നേതാവിനെ കോണ്‍ഗ്രസ് അനാദരിക്കുകയാണ്, കര്‍ണാടകയില്‍ നിന്നുള്ള ഖാര്‍ഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റായ്പുറില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഒരു കുടുംബം അപമാനിച്ചെന്നും മോദി ആരോപിച്ചു.
'അടുത്തിടെ, റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍, പാര്‍ട്ടിയുടെ തലവനും പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ ഖാര്‍ഗെ ജി കനത്ത വെയിലത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു, എന്നാല്‍ ആര്‍ക്കാണ് കുട ചൂടി നല്‍കിയതെന്നും നാം കണ്ടു' പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി നില്‍ക്കുന്ന ദൃശ്യം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.