Type Here to Get Search Results !

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജനായ വിവേക് ​​രാമസ്വാമി



വാഷിങ്ടണ്‍: 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക്. പാലക്കാട് സ്വദേശിയായ അദ്ദേഹം യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്.പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി ആർ ഗണപതി അയ്യരുടെ മകനായ വി ജി രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുമ്പ് പാലക്കാട് എത്തിയിരുന്നു. 1985 ഓഗസ്റ്റ് 9 നാണ് രാമസ്വാമിയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന് ഒഹിയോയിൽ താമസം ആരംഭിച്ച് ഒരു ജനറൽ ഇലക്ട്രിക് പ്ലാന്റിൽ ജോലി ചെയ്തു


നിലവിൽ വിവേക് എക്‌സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കുകയാണ്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമാണ് അദ്ദേഹം. 2015 ലും 2016 ലും വിവേക് രാമസ്വാമി ഏറ്റവും വലിയ ബയോടെക് ഐപിഒകൾക്ക് നേതൃത്വം നൽകിയിരുന്നു. ഒന്നിലധികം രോഗ മേഖലകളിലെ വിജയകരമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് എത്തിച്ചു. പരീക്ഷണങ്ങൾ എഫ്‍ഡിഎ അംഗീകൃത ഉൽപ്പന്നങ്ങളിലേക്ക് നയിക്കുകയായിരുന്നു.

യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ലോ പൂർത്തിയാക്കിയ അദ്ദേഹം 2007 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് 2016 ൽ 40 വയസ്സിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളായ രാമസ്വാമിയുടെ ആസ്തി 600 മില്യൺ ഡോളറായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad