ന്യൂഡൽഹി: ട്വിറ്ററിന് പിന്നാലെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ച് മെറ്റ. വെരിഫിക്കേഷൻ ബാഡ്ജ് ഉൾപ്പടെ ഒരു കൂട്ടം അധിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് സബ്സ്ക്രിപ്ഷൻ സേവനം ഒരുക്കിയിരിക്കുന്നത്. പ്രതിമാസം 11.99 ഡോളർ മുതൽ 14.99 ഡോളർ വരെയാണ് ഐഒഎസ് ആപ്പിലൂടെ സബ്സ്ക്രിപ്ഷൻ വാങ്ങുമ്പോഴുള്ള നിരക്ക്. ബിസിനസ് അക്കൗണ്ടുകൾക്ക് നിലവിൽ സബ്സ്ക്രിപ്ഷൻ ലഭിക്കില്ലെങ്കിലും ഏതൊരു വ്യക്തിക്കും പണമടച്ചാൽ വെരിഫിക്കേഷൻ ബാഡ്ജ് ലഭിക്കും. ഇത് കൂടാതെ അക്കൗണ്ടിന് കൂടുതൽ വിസിബിലിറ്റിയും റീച്ചും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യാജൻമാരിൽ നിന്നുള്ള സംരക്ഷണവും മെച്ചപ്പെട്ട ഉപഭോക്തൃ സേവനവും പ്ലാൻ ഉറപ്പ് നൽകുന്നു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈയാഴ്ചയോടെ സേവനങ്ങൾ ലഭ്യമാകും
ട്വിറ്ററിന് പിന്നാലെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ച് മെറ്റ
February 22, 2023
Tags