Type Here to Get Search Results !

മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്



🟢റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു


ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന് വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.


മികച്ച റവന്യു ഡിവിഷണൽ ഓഫീസറായി പാലക്കാട് ആർഡിഒ ഡി. അമ്യതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടർ(ജനറൽ)ആയി ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാർ എസ് എന്നിവർ അർഹരായി.


മികച്ച ഡെപ്യൂട്ടി കലക്ടർമാരായി എൻ ബാലസുബ്രഹ്‌മണ്യം (എൽ ആർ വിഭാഗം, പാലക്കാട്) ഡോ. എം സി റെജിൽ(ആർ.ആർ വിഭാഗം മലപ്പുറം) ആശ സി എബ്രഹാം(ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരൻപിള്ള(എൽഎ വിഭാഗം കാസറഗോഡ്) ഡോ. അരുൺ ജെ.ഒ(എൽ എ-എൻഎച്ച്) മികച്ച തഹസിൽദാർമാരായി നസിയ കെ എസ്(പുനലൂർ) സി പി മണി(കൊയിലാണ്ടി) റെയ്ച്ചൽ കെ വർഗീസ്(കോതമംഗലം)മികച്ച എൽ ആർ വിഭാഗം തഹസിൽദാർമാരായി ഷാജു എംഎസ്(തിരുവനന്തപുരം) നാസർ കെ എം(കോതമംഗലം) മഞ്ജുള പി എസ് (തലശ്ശേരി) ബെസ്റ്റ് സ്‌പെഷ്യൽ തഹസിൽദാർമാരായി അൻസാർ എം(ആർ ആർ വിഭാഗം കൊല്ലം) രേഖ ജി (എൽ എ വിഭാം കഞ്ചിക്കോട് പാലക്കാട്) പി എം സനീറ(എൽ എ എൻഎച്ച് മഞ്ചേരി മലപ്പറം) എന്നിവരും അർഹരായി.


മികച്ച് വില്ലേജ് ഓഫീസർമാരായി തിരുവനന്തപുരം ജില്ല-കെ ജയകുമാർ(പട്ടം) ഭാമിദത്ത് എസ്(ആലംകോട്) രാജിക ജെ ബി(ഉള്ളൂർ), കൊല്ലംജില്ല-രാധാക്യഷ്ണൻ സി(പൻമന കരുനാഗപ്പളളി) രാകേഷ് എസ്(അഞ്ചൽ) ജോബി വി( കൊട്ടാരക്കര), ആലപ്പുഴ ജില്ല- ബിന്ദു കെ(പാണാവള്ളി ചേർത്തല), സിനിരാജ്(മുല്ലയ്ക്കൽ അമ്പലപ്പുഴ) എൻ അനൂപ്(ക്യഷ്ണപുരം കാർത്തികപ്പള്ളി) പത്തനംതിട്ട ജില്ല- മഞ്ജുലാൽ കെ ജി(കുറ്റപ്പുഴ തിരുവല്ല) സന്തോഷ്‌കുമാർ ആർ(പള്ളിക്കൽ അടൂർ), ജയരാജ് എസ്(അങ്ങാടി റാന്നി), കോട്ടയം ജില്ല-എസ് പി സുമോദ്(വൈക്കം) ബിനോ തോമസ്(മോനിപ്പിള്ളി പാല)ബിനോയ് സെബാസ്റ്റ്യൻ (മണിമല കാഞ്ഞിരപ്പള്ളി), ഇടുക്കി ജില്ല-സിബി തോമസ് കെ(ഇടുക്കി), മനുപ്രസാദ്(കുമളി പീരുമേട്)അനിൽകുമാർ ഒ കെ(തൊടുപുഴ), എറണാകുളം ജില്ല- ലൂസി സ്മിത സെബാസ്റ്റ്യൻ (രാമേശ്വരം കൊച്ചി) അബ്ദുൾ ജബ്ബാർ(ത്യക്കാക്കര നോർത്ത്) പി എസ് രാജേഷ്(രായമംഗലം കുന്നത്തുനാട്) ത്യശൂർ ജില്ല- സൂരജ് കെ ആർ (ഗുരുവായൂർ ഇരിങ്ങപ്പുറം) സന്തോഷ്‌കുമാർ എം(അരനാട്ടുകര-പുല്ലഴിഗ്രൂപ്പ് വില്ലേജ് ത്യശൂർ) പ്രശാന്ത് കെ ആർ(മേത്തല കൊടുങ്ങല്ലൂർ) പാലക്കാട് ജില്ല-ജെസി ചാണ്ടി( പരുതൂർ പട്ടാമ്പി) സൈജു ബി(കൊല്ലംകോട്-1) സജീവ്കുമാർ ആർ ഷൊർണ്ണുർ-1 ഒറ്റപ്പാലം) മലപ്പുറം ജില്ല- ഹരീഷ് കെ(വെള്ളയൂർ നിലമ്പൂർ) റഷീദ് സി കെ(കൊണ്ടോട്ടി)


അബ്ദുൾഗഫൂർഎം(വണ്ടൂർനിലമ്പൂർ)കോഴിക്കോട് ജില്ല- ശാലിനി കെആർ(തിരുവള്ളൂർ വടകര) സുധീര കെ(ശിവപുരം താമരശേരി) അനിൽകുമാർ വി കെ (പെരുവയൽ കോഴിക്കോട്)വയനാട് ജില്ല- സാലിമോൻ കെ പി (പുൽപ്പള്ളി സുൽത്താൻ ബത്തേരി) ജയരാജ് കെ എസ്(നല്ലൂർനാട് മാനന്തവാടി) മാത്യൂ എം വി(നടവയൽ സുൽത്താൻ ബത്തേരി) കണ്ണുർജില്ല-ഷാനി കെ(പയ്യന്നൂർ)ഷൈജു ബി(കൂത്തുപറമ്പ്) രഞ്ജിത്ത് ചെറുവാരി(കതിരൂർ തലശേരി) കാസറഗോഡ് ജില്ല- അരൂൺ സി(ചിത്താരി ഹോസ്ദുർഗ്) രമേശൻ ടി പി(കൊടക്കാട് ഹോസ്ദുർഗ്) സത്യനാരായണ എ(ബദിയടക്ക കാസർഗോഡ്) എന്നിവരാണ് മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്‌കാരത്തിന് അർഹരായത്.


മികച്ച കലക്ടറേറ്റ് ആയി വയനാടും മികച്ച റവന്യു ഡിവിഷണൽ ഓഫീസായി മാനാന്തവാടിയും താലൂക്ക് ഓഫീസായി തൃശൂരും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വില്ലേജ് ഓഫീസുകളായി നേമം(തിരുവന്തപുരം), കോട്ടപ്പുറം(കൊല്ലം) പന്തളം തെക്കേക്കര(പത്തനംതിട്ട) തണ്ണീർമുക്കം തെക്ക്(ആലപ്പുഴ) കുറിച്ച(കോട്ടയം) കൽകൂന്തൽ(ഇടുക്കി) പെരുമ്പാവൂർ(എറണാകുളം) വടക്കാഞ്ചരി പർളിക്കാട ഗ്രൂപ്പ് വില്ലേജ് ത്യശൂർ) കലുക്കല്ലൂർ പാലക്കാട്) വെള്ളയൂർ(മലപ്പുറം) നരിക്കുനി (കോഴിക്കോട്) പുൽപ്പള്ളി(വയനാട്) പയ്യന്നൂർ(കണ്ണൂർ)ബേഡടുക്ക(കാസർഗോഡ്) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.


സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ റവന്യുമന്ത്രി കെ.രാജൻ , റവന്യു അഡീഷണൽ സെക്രട്ടറി അബ്ദുൽ നാസർ, ലാൻഡ് റവന്യു കമ്മീഷണർ ടി വി അനുപമ, സർവെ ഡയറക്ടർ സിറാം സാംബശിവറാവു എന്നിവർ പെങ്കടുത്തു.


  അവാർഡുകൾ കൊല്ലത്ത് സി കേശവൻ സ്മാരക ഹാളിൽ ഫെബ്രുവരി 24 ന് നടക്കുന്ന സംസ്ഥാന റവന്യൂ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad