പാകിസ്ഥാനിൽ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ഭരണാധികാരിയായിരുന്നു പർവേസ് മുഷറഫ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു ദുബായിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. പാകിസ്ഥാൻ സൈനിക തലവനായിരുന്ന മുഷറഫ് 1999 ൽ നവാസ് ഷെരീഫിനെ ആട്ടിമറിച്ചാണ് പട്ടാള ഭരണത്തിൽ എത്തിയത്.കാർഗിൽ യുദ്ധത്തിന് കാരണക്കാരനായി മുഷ്റഫ് പറയപ്പെടുന്നു.2007 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഒട്ടനവധി ജഡ്ജിമാരെ ഉൾപ്പെടെ തടവിലാക്കുകയും ചെയ്തു.2008 ൽ അധികാരം ഒഴിഞ്ഞു.2013 ൽ പോലീസ് അറസ്റ്റ് ചെയ്യുകയും ദീർഘകാലം വീട്ടു തടങ്കലിൽ കഴിയുകയും ചെയ്തു. അതിന് ശേഷം ശിക്ഷ ഭയന്ന് വിദേശത്തെയ്ക്ക് കടന്നു കളഞ്ഞു.