Type Here to Get Search Results !

മേശയിൽ തലയിടിച്ച് പരുക്കേറ്റു; വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് നിഗമനം



അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‍കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗറിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും. രാവിലെ മുറിയുടെ കതക് തുറക്കാത്തതിനാൽ ജോലിക്കാരി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വാണി ജയറാമിനെ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കാണുകയായിരുന്നുരാത്രി എഴുന്നേറ്റപ്പോൾ വീണ് മേശയിൽ തലയിടിച്ച് പരുക്കേറ്റതെന്ന് നിഗമനം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ജയറാമിന്റെ വിയോഗശേഷം ചെന്നൈയിലെ വസതിയിൽ തനിച്ചായിരുന്നു വാണി ജയറാമിന്റെ താമസം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad