Type Here to Get Search Results !

5,906 അധ്യാപകരുടേത് ഉള്‍പ്പടെ 6,005 പുതിയ തസ്തികകള്‍; ശുപാര്‍ശ ധനവകുപ്പിന് കൈമാറി



തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ 6,005 പുതിയ തസ്തികകള്‍ക്കായി ശുപാര്‍ശ.


5,906 അധ്യാപകരുടേതുള്‍പ്പടെയുള്ള തസ്തികളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ധനവകുപ്പിന് കൈമാറി.


ധനവകുപ്പ് ഈ ശുപാര്‍ശ അംഗീകരിക്കുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍തോതില്‍ തൊഴിലവസരത്തിനുള്ള സാധ്യത ലഭിക്കുകയാണ്. 2313 സ്‌കൂളുകളിലായി 6,005 തസ്തികകള്‍ വേണമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 


3080 സര്‍ക്കാര്‍ സ്‌കൂളുകളിലും 2925 എയ്ഡഡ് സ്‌കൂളുകളിലുമായാണ് തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. 99 അനധ്യാപക തസ്തികകള്‍ അംഗീകരിക്കാനും ശുപാര്‍ശയില്‍ പറയുന്നു. ഏറ്റവും കുറവ് പത്തനം തിട്ടയിലാണ്. അവിടെ 62 തസ്തികകളാണ് ഉള്ളത്.


നാലുവര്‍ഷത്തിന് ശേഷമാണ് അധ്യാപക തസ്തിക നിര്‍ണയം നടക്കുന്നത്. ധനവകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ നിയമന നടപടികള്‍ ആരംഭിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad