തിരുവനന്തപുരം: ഈവർഷം
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 7106 വിദ്യാർത്ഥികളുടെ കുറവാണുള്ളത്. കഴിഞ്ഞവർഷം 4,26,469 പേരാണ് പരീക്ഷയെഴുതിയത്. എന്നാൽ 4,19,363 പേരാണ് ഈ വർഷം പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമ്പോൾ ഈ വർഷം എണ്ണം കുറഞ്ഞു.
ഈ വർഷം പരീക്ഷ എഴുതുന്നവരിൽ 2,13,802 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ
സ്കൂളിൽ നിന്ന് 1,40,704 പേരും
എയ്ഡഡിൽനിന്ന് 2,51,567 പേരും
അൺഎയ്ഡഡിൽനിന്ന് 27,092 പേരും
പരീക്ഷയെഴുതും. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041
2041 പേർ കന്നടയിലുമാണ് പരീക്ഷ എഴുതുക.
മാർച്ച് 9 മുതൽ 29 വരെയാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഇന്നലെ മുതൽ ആരംഭിച്ചു.ഇത് ഫെബ്രുവരി 25ന് പൂർത്തിയാകും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് 3ന് അവസാനിക്കും.
2960 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഗൾഫിൽ 8 സ്കൂളുകളിലായി 518 പേരും ലക്ഷദ്വീപിൽ എട്ട് സ്കൂളുകളിലായി 289 പേരും പരീക്ഷയെഴുതും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്-1,876പർ. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാരക്കരഎച്ച്.എം.എച്ച്.എസ്.സിലും. ഇവിടെ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷ എഴുതുക. പ്രൈവറ്റ് വിഭാഗത്തിൽ 193 പേരും ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു.
*എസ്എസ്എൽസി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ജില്ലതിരിച്ച് താഴെ*
തിരുവനന്തപുരം 34,704
കൊല്ലം 30,370
പത്തനംതിട്ട 10,218
ആലപ്പുഴ 21,444
കോട്ടയം 18,928
ഇടുക്കി 11,325
എറണാകുളം 31,776
തൃശൂർ 34,216
പാലക്കാട് 38,920
മലപ്പുറം 77,989
കോഴിക്കോട് 43,118
വയനാട് 11,821
കണ്ണൂർ 35,013
കാസർകോട് 19,521