Type Here to Get Search Results !

പാകിസ്ഥാനില്‍ 40 ശതമാനത്തില്‍ മുകളിലെത്തി പണപ്പെരുപ്പം ; പട്ടണിയില്‍ വലഞ്ഞ് ജനം



പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചെലവ് ചുരുക്കുന്നതിനായിു കഴിഞ്ഞ ആഴ്ച്ച നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. 

 


            അഞ്ച് മാസത്തിനിടയില്‍ ആദ്യമായി പാകിസ്ഥാനില്‍ പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിലുമധികമായി. 

സെന്‍സിറ്റീവ് പ്രൈസ് ഇന്‍ഡിക്കേറ്റര്‍ (എസ്പിഐ) അളക്കാനുപയോഗിക്കുന്ന മാനദണ്ഡമായ ഹ്രസ്വകാല പണപ്പെരുപ്പം ഫെബ്രുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ 38.42ല്‍ നിന്ന് 41.56 ശതമാനമായി ഉയര്‍ന്നുവെന്നാണ് പാക് മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പണപ്പെരുപ്പത്തിന്റെ ഫലമായി ഉള്ളി, ചിക്കന്‍, മുട്ട, അരി, സിഗരറ്റ് എന്നിവയുടെ വില ഉയരുകയാണ്. 

2022 സെപ്തംബര്‍ 8 ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണ് അവശ്യ വസ്തുക്കള്‍ക്കുള്ളത്. എസ്പി ഐ പണപ്പെരുപ്പം 2022 സെപ്തംബര്‍ 8ന് 42.7 ശതമാനമായിരുന്നു. ആവശ്യ സാധനങ്ങള്‍ക്ക് വിലകൂടുന്നതിനാല്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചെലവ് ചുരുക്കുന്നതിനായിു കഴിഞ്ഞ ആഴ്ച്ച നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. 

രാജ്യത്തിന് പ്രതിവര്‍ഷം 200 ബില്യണ്‍ ലാഭിക്കുമെന്ന് അവകാശപ്പെട്ടാണ് പ്രഖ്യാപനങ്ങള്‍. പ്രധാനമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്വന്തം ക്യാബിനറ്റ് അംഗങ്ങളുടെ അഡംബരം കുറയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. 

ഇതിനായി വെള്ളം, വൈദ്യുതി ഉള്‍പ്പടെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ സ്വയം അടയ്ക്കാന്‍ ആവശ്യപ്പെട്ടു, ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാനും, വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാനും, ഭക്ഷണത്തില്‍ ഉള്‍പ്പടെ വിഭവങ്ങള്‍ കുറച്ച് ചെലവ് ചുരുക്കാനുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് 





                             

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad