Type Here to Get Search Results !

ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ ഇ.ഡി റെയ്ഡ്; 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി



ന്യൂഡൽഹി: ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ നടത്തിയ റെയ്ഡിനിടെ 305.84 കോടി രൂപയുടെ സ്വത്ത്‍വകകൾ ഇ.ഡി പിടിച്ചെടുത്തു. ഹവാല പണമിടപാട് ആരോപിച്ച് കമ്പനിയുടെ അഞ്ച് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ലംഘിച്ചാണ് ജ്വല്ലറിയുടെ ഇടപാടുകളെന്ന് എന്ന് ഇ.ഡി ആരോപിച്ചു. ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഫെമ നിയമ ലംഘനം ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര ജംഗമ വസ്തുക്കളും മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല ചാനല്‍ വഴി ദുബൈയിലേക്ക് ഭീമമായ തുക കൈമാറ്റം ചെയ്തതും ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതുമാണ് റെയ്ഡിനു കാരണമായതെന്ന് ഇ.ഡി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രാഥമിക ഓഹരി വില്‍പനയില്‍ നിന്ന് ജോയ് ആലുക്കാസ് പിന്മാറിയിരുന്നു. നേരത്തെ ഐ.പി.ഒ വഴി 2300 കോടി രൂപ നിക്ഷേപിക്കാനായിരുന്നു ആലുക്കാസിന്റെ തീരുമാനം. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad