ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് മാറ്റി. മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പേരുമാറ്റം.
രാജ്പഥ് പേര് മാറ്റി കര്‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി.
ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പേര് മാറ്റിയത്.