കൊച്ചി: സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം എന്ന തീരുമാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ട്.
എറണാകുളം ജില്ലയില്‍ 30 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു. മൂന്ന് വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കെ സി എ നീക്കം. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ രണ്ട് മൈതാനങ്ങള്‍ ഉണ്ടെങ്കിലും സ്വന്തമായി സ്റ്റേഡിയമില്ലായ്മയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കെ സി എ നേരിടുന്ന പ്രശ്നം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് ഉപയോഗ്യമെങ്കിലും കരാറിന്‍റെ സാങ്കേതികത്വവും വിനോദ നികുതി സംബന്ധിച്ച സമീപകാല വിവാദങ്ങളും നെഗറ്റീവായി.
എല്ലാത്തിനുമുപരി ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സ്വന്തം സ്റ്റേഡിയം വേണമെന്ന ബി സി സി ഐ മാനദണ്ഡവുമാണ് സ്വന്തം സ്റ്റേഡിയം എന്ന തീരുമാനവുമായി മുന്നോട്ട് പോകാന്‍ കാരണം. ഏഴ് അസോസിയേഷനുകള്‍ക്കാണ് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയില്‍ 30 ഏക്കര്‍ ഭൂമിയുള്ള ഉടമകളെ തേടിയാണ് കെസിഎ പത്രപരസ്യം. 250 കോടി രൂപയോളം ചെലവാണ് പുതിയ സ്റ്റേഡിയത്തിന് കണക്കാക്കുന്നത്. മുഴുവന്‍ തുകയും ബി സി സി ഐ ചെലവഴിക്കും.