Type Here to Get Search Results !

മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

 


കോഴിക്കോട്: ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്‌ളഗ്ഗില്‍നിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരന്‍ മരിച്ചു. പയ്യാനക്കല്‍ കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. ഝാര്‍ഖണ്ഡില്‍ പ്‌ളസ്ടു വിദ്യാര്‍ഥിയാണ്.

ഫോണ്‍ ചാര്‍ജാവാത്തതുകണ്ട് പ്‌ളഗ്ഗ് ഊരിനോക്കുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛന്‍. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരന്‍: ശശാങ്ക് നായര്‍. സംസ്‌കാരം ഞായറാഴ്ച മാനാരി ശ്മശാനത്തില്‍

Top Post Ad

Below Post Ad