സ്കൂൾ കലോൽസവത്തിൽ 938 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. ഇനി ഒരുമൽസരഫലം മാത്രം വരാൻ ബാക്കി നിൽക്കെ രണ്ടാമതുള്ള കണ്ണൂരിന് 918 പോയിന്റ് മാത്രമേ ഉള്ളൂ.
പോയിന്റുമായി കണ്ണൂരും 916 നേടി പാലക്കാടും നേർക്കുനേർ നിൽക്കുകയാണ്. 61-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വൈകിട്ട് കൊടിയിറങ്ങും. പ്രധാന വേദിയായ അതിരാണിപ്പാടത്തു മത്സരങ്ങൾ ഉച്ചയോടെ അവസാനിച്ചു. രണ്ടാം വേദിയായ ഭൂമിയിൽ നാടോടിനൃത്തം പുരോഗമിക്കുകയാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.