ന്യൂഡൽഹി:കനത്ത ശൈത്യത്തിൽ തണുത്തുറഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ താപനില രണ്ട് ഡിഗ്രീ സെൽഷ്യസിനും താഴെയായി. രാജസ്ഥാനിൽ പൂജ്യവും, മധ്യപ്രദേശിൽ 0.5 ഡിഗ്രീ സെൽഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. കനത്ത മൂടൽമഞ്ഞ് കാരണം നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനുള്ള 34 വിമാനങ്ങൾ വൈകി. ഡൽഹിയിൽ ഇറങ്ങാനുള്ള 12 വിമാനങ്ങളും വൈകി.
ഡൽഹി റിഡ്ജ് മേഖലയിലാണ് ഡൽഹിയിലെ കുറഞ്ഞ താപനിലയായ 1.5 ഡിഗ്രീ സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ചുരുവിലാണ് പൂജ്യം താപനില രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ നൗഗോങ്ങിലാണ് 0.5 രേഖപ്പെടുത്തിയത്.
ഹരിയാന, പഞ്ചാബ്, യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കുറഞ്ഞ താപനില 10ന് താഴെയാണ്. നിരവധിയിടങ്ങളിൽ അഞ്ച് ഡിഗ്രീ സെൽഷ്യസിനും താഴെയെത്തി.
ഡൽഹിയിൽ മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ വാഹനഗതാഗതം പതുക്കെയായി.