Type Here to Get Search Results !

തിയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം, സൗജന്യ കുടിവെള്ളം നല്‍കണം- സുപ്രീം കോടതി



 ന്യൂഡൽഹി: സിനിമ തീയറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പ്രായമായവർക്കും ശിശുക്കൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.


സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും എത്തുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റർ ഉടമകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.


സിനിമ തീയറ്ററുകൾ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീയറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


തീയറ്ററിലും മൾട്ടി പ്ളെക്സുകളിലും വിൽക്കാൻ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാൻ വരുന്നവർക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം തീയറ്ററുകളിൽ കൊണ്ടുവരാൻ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad