എം.ഡി.എം.എയുമായി മകൻ എക്സൈസ് പിടിയിലായതറിഞ്ഞ് അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കഴക്കൂട്ടം ശാന്തിപുരം സ്വദേശി ഷൈനി കോട്ടേജിൽ ഗ്രേസ് ക്ലെമന്റ് (55) ആണ് മരിച്ചത്.
നാലു ഗ്രാം എം.ഡി.എം.എയുമായി ഇവരുടെ മകൻ ഷൈനോ ക്ലെമന്‍റിനെ ഇന്നലെ വൈകീട്ടാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഷൈനോ സ്ഥിരമായി ലഹരി വില്‍പ നടത്താറുണ്ടെന്ന് എക്‌സൈസ് പറയുന്നു.
ഇതോടെ ഗ്രേസ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നത് കണ്ട ബന്ധുക്കള്‍ ഉടന്‍ കയർ ഊരിമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ