കോട്ടയം: കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു.
ബിഎസ് സി ജനറല്‍ നഴ്‌സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.
ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു