Type Here to Get Search Results !

ദില്ലിയില്‍ വായു നിലവാര തോത് ഗുരുതരം; BS3 പെട്രോള്‍, BS4ഡീസല്‍ കാറുകള്‍ 2 ദിവസത്തേക്ക് റോഡില്‍ ഇറക്കുന്നതിന് വിലക്ക്



ദില്ലി: ദില്ലിയില്‍ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെത്തി.വായു നിലവാര സൂചികയില്‍ 461 രേഖപ്പെടുത്തി .BS 3 PETROL, BS4 DIESEL കാറുകള്‍ രണ്ടു ദിവസത്തേക്ക് റോഡില്‍ ഇറക്കുന്നത് സര്ക്കാര്‍ വിലക്കി.അതിനിടെ ദില്ലിയില്‍ ശൈത്യ തരംഗത്തിന്‍്റെ തീവ്രത കുറഞ്ഞു, കുറഞ്ഞ താപനില 6.4 ഡിഗ്രി സെല്‍ഷ്യസ് ആയി. മൂടല്‍ മഞ്ഞിന്‍്റെ കാഠിന്യം കുറഞ്ഞു. കാഴ്ചാ പരിധി 50 മീറ്റര്‍ ആയി.


ഇന്ന് ദില്ലിയില്‍ നിന്നുളള 68 വിമാനങ്ങളാണ് വൈകിയത്. ഉത്തരേന്ത്യയില്‍ 36 തീവണ്ടികള്‍ വൈകി ഓടുന്നു. ഇന്ന് രാത്രിയോടെ ശൈത്യ തരംഗത്തിന്‍റെ തീവ്രത വീണ്ടും കുറയുമെന്നും 4 ഡിഗ്രി വരെ താപനില വര്‍ദ്ധിക്കുമെന്നുമാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.


ഇന്നലെ ഹിമാചല്‍ പ്രദേശിനേക്കാളും ഉത്തരാഖണ്ഡിനേക്കാളും കൂറഞ്ഞ താപനിലയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ബിഹാറിലുമാണ് ശൈത്യ തരംഗം രൂക്ഷമായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad