Type Here to Get Search Results !

20 ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ്ജ് നിർവഹിക്കും: ഏറെ മുന്നൊരുക്കത്തോടെ സൗദി അറേബ്യ



റിയാദ്: 20 ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ്ജ് നിർവഹിക്കും. സൗദിക്കകത്ത് നിന്ന് രണ്ട് ലക്ഷത്തിലേറെ പേർക്കും അവസരമുണ്ടാകും. ചരിത്രത്തിലാദ്യമായി ആഭ്യന്തര ഹജ്ജിനുള്ള രജിസ്ട്രേഷൻ ആറു മാസം മുന്നേ സൗദി തുടങ്ങുന്നത് ആദ്യമായാണ്. ഏറെ മുന്നൊരുക്കത്തോടെയാണ് ഈ വർഷത്തെ ഹജ്ജിന് സൗദിയൊരുങ്ങുന്നത്. ഹജ്ജ് സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുള്ള വിവരങ്ങൾ പ്രകാരം 20 ലക്ഷത്തിലേറെ ഹാജിമാർ പുണ്യ ഭൂമിയിലെത്തും. കഴിഞ്ഞ വർഷം 10 ലക്ഷം പേർക്ക് മാത്രമായിരുന്നു അവസരം. ഏറ്റവും കൂടുതൽ ഹാജിമാർക്ക് അവസരം ലഭിച്ചത് മുസ്ലിം രാജ്യമായ ഇന്തോനേഷ്യക്കാണ്. 2,21,000 പേര്‍ ഇവിടെ നിന്നെത്തും. പാക്കിസ്ഥാനില്‍ നിന്ന് 1,79,000 പേരുണ്ടാകും. ഇന്ത്യയിൽ നിന്ന് 1,75,025 പേരും. രണ്ട് ലക്ഷത്തിലേറെ ആഭ്യന്തര ഹാജിമാർക്കും അവസരമുണ്ടാകും. മിനായിലെ ആധുനിക പാര്‍പ്പിട സൗകര്യങ്ങളില്‍ 15 ശതമാനം ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 180 ഹജ്ജ് കമ്പനികളാണ് ഹാജിമാർക്ക് ആവശ്യമായ ഭക്ഷണം താമസം യാത്ര എന്നിവ ഒരുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ആറു മാസം മുമ്പ് ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. മാത്രവുമല്ല, നാലായിരം റിയാൽ മുതൽ ഹജ്ജ് പാക്കേജുകളും ലഭ്യമാണ്. ഇൻസ്റ്റാൾമെന്റായും ഈ തുക അടച്ചു തീർക്കാം. മുൻപ് ഹജ്ജ് ചെയ്യാത്തവർക്കാകും ആദ്യം അവസരം.അമ്പത് ലക്ഷം പേരെ ഉൾക്കൊള്ളാനാകും വിധമാണ് നിലവിൽ പുണ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. ഈ തരത്തിൽ തന്നെ ഇവിടെ സേവനങ്ങളും അത്യാധുനികമാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad