Type Here to Get Search Results !

അബദ്ധത്തില്‍ 'delete for me' ആയാലും ഇനി പേടിക്കേണ്ട; കിടിലന്‍ ഫീച്ചറുമായി വാട്‌സാപ്പ്

 


ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്. 

ഇപ്പോഴിതാ, ഏറ്റവും പ്രയോജനകരമായ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഒരാള്‍ക്ക് സന്ദേശം അയച്ചശേഷം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയാലും ഇനി പേടിക്കേണ്ടതില്ല. ഡിലീറ്റ് ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. 

സന്ദേശം അയച്ച ശേഷം 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' കൊടുക്കുന്നതിന് പകരം 'ഡിലീറ്റ് ഫോര്‍ മീ' കൊടുത്ത് കുഴപ്പത്തിലാകുന്ന അവസ്ഥയിലാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകുന്നത്. 'ഡിലീറ്റ് ഫോര്‍ മീ' കൊടുത്താലും അഞ്ച് സെക്കന്റ് നേരത്തേക്ക് തീരുമാനം തിരുത്താനാകും. പോപ്പ് അപ്പായി ഒരു 'undo' ബട്ടനാണ് ഇതിനായി വാട്‌സാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡിലീറ്റായ സന്ദേശം തിരികെയെത്തും. 

ആന്‍ഡ്രോയിഡിലും ഐഓഎസിലും ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ സ്വയം സന്ദേശമയക്കാനാകുന്ന 'മെസേജ് യുവര്‍സെല്‍ഫ്' ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad