ബ്രിട്ടനില്‍ ശൈത്യം കടുക്കുന്നു. അപ്രതീക്ഷിതമായും അതിരൂക്ഷമായും ഉണ്ടായ മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍ മുഴുവന്‍ മഞ്ഞിനടിയിലായി.
ഞായറാഴ്ച വൈകിട്ടാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. സാധാരണഗതിയില്‍ മഞ്ഞുവീഴ്ച ഉണ്ടാകാത്ത ബ്രിട്ടന്‍ മുഴുവന്‍ മഞ്ഞു പുതച്ച നിലയിലായി. ആറു മുതല്‍ 16 ഇഞ്ചുവരെ കനത്തിലാണ് പലയിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്. സ്കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കാണുന്ന ഇത്രയേറെ കനത്ത ഹിമപാതം മഞ്ഞുപെയ്ത്ത് രാജ്യത്ത് ഒരിടത്തും പ്രവചിച്ചിരുന്നില്ല.
മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ ഗതാഗത മാര്‍ഗങ്ങളും മന്ദഗതിയിലായി. റോഡ് ഗതാഗതം ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചു. സ്ററാന്‍സ്ററഡ്, മാഞ്ചസ്ററര്‍ വിമാനത്താവളങ്ങള്‍ അടച്ചു. ഹീത്രൂ, ഗാട്ട് വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംഗ്, കാഡിഫ് തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ പലതും പാതി വഴിയില്‍ സര്‍വീസ് നിലച്ചു.രാത്രി താപനില മൈനസ് 15 ഡിഗ്രിവരെ രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വേകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. വൈദ്യുതി വിതരണം രാജ്യത്തിന്റെ പലയിടങ്ങളിലും താറുമാറായി.
വെസ്റ്റ് മിഡ്‌ലാന്റിലെ ബര്‍മിംഗിനു സമീപം സോലിഹള്ളിലെ തണുത്തുറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടന്ന ആറു കുട്ടികള്‍ ഐസ് പൊട്ടി ഉള്ളിലേക്ക് വീണു. രക്ഷപ്പെടുത്തിയ നാലുപേരും ആശുപത്രിയില്‍ മരിച്ചു. എട്ടു വയസ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളും, 10, 11 വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. 6 വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടി മരണത്തോടു മല്ലിടുകയാണ്
സോലിഹള്ളിലെ കിംഗ്‌സ്ഹസ്‌ററിലെ ബാബ്‌സ് മില്‍ പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. ആറു പേര്‍ തടാകത്തില്‍ ഉണ്ടായിരുന്നതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് അഗ്‌നിശമനസേനാ മേധാവി അറിയിച്ചു. കുട്ടികളെ രക്ഷപ്പെടുത്തുന്‌പോള്‍ നാലു പേരുടെ ഹൃദയം സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്നു വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. കടുത്ത തണുപ്പില്‍ ഘനീഭവിച്ചു കിടന്ന തടാകത്തിനു മേല്‍ 12 വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ നിന്നിരുന്നിടത്തെ ഐസ് പാളിയില്‍ വിള്ളലുണ്ടാവുകയും അവര്‍ താഴോട്ട് പോവുകയുമായിരുന്നു. ഇത് കണ്ടു നിന്നിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരും അപകടത്തില്‍പെടുന്നത്.
ഉടന്‍തന്നെ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അടിയന്തര സേവന വിഭാഗത്തിന് നാലു കുട്ടികളെ രക്ഷപ്പെടുത്താന്‍ ആയി എങ്കിലും അവരുടെ നില ഗുരുതരമാണന്ന്. അടിയന്തര സേവന വിഭാഗത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. കാണാതായ മറ്റു രണ്ട് കുട്ടികളെ പിന്നീടാണ് പുറത്തെടുത്തത്.
ബ്രിട്ടനില്‍ കടുത്ത തണുപ്പും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മിക്കയിടങ്ങളില്‍ തണുപ്പാണ് അനുഭവപ്പെടുന്നത്. എവിടെയും മൈനസ് 15 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെടുന്നത്.
അപ്രതീക്ഷിതമായും അതിരൂക്ഷമായും ഉണ്ടായ മഞ്ഞുവീഴ്ചയില്‍ ബ്രിട്ടന്‍ മുഴുവന്‍ മഞ്ഞിനടിയിലായി. ഞായറാഴ്ച വൈകിട്ടാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. സാധാരണഗതിയില്‍ മഞ്ഞുവീഴ്ച ഉണ്ടാകാത്ത ബ്രിട്ടന്‍ മുഴുവന്‍ മഞ്ഞു പുതച്ച നിലയിലായി. ആറു മുതല്‍ 16 ഇഞ്ചുവരെ കനത്തിലാണ് പലയിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്. സ്കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കാണുന്ന ഇത്രയേറെ കനത്ത ഹിമപാതം മഞ്ഞുപെയ്ത്ത് രാജ്യത്ത് ഒരിടത്തും പ്രവചിച്ചിരുന്നില്ല.