ദോഹ: ഖത്തർ ലോകകപ്പിലെ പ്രധാന സ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ ജോണ്‍ നു കിബുവെയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു മുഖത്തും ഇടുപ്പെല്ലിലും പൊട്ടലുകളോടെയുമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നാണ് ലോകകപ്പ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്.
ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്‍റെ ദുഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. ഞായറാഴ്ച നടക്കുന്ന അർജൻറീന-ഫ്രാൻസ് ഫൈനൽ മത്സരത്തിന് വേദിയാവക ലുസൈൽ സ്റ്റേഡിയമാണ്.