മംഗളൂരു: റോഡിലെ ഹമ്പ് ശ്രദ്ധയിൽ പെടാതെ ഓടിച്ച മോട്ടോർ സൈക്കിൾ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പിൻസീറ്റിൽ സഞ്ചരിച്ചയാൾക്ക് പരിക്കേറ്റു. എം.ബി.ബി എസ് കഴിഞ്ഞ് മംഗളൂരു കണിച്ചൂർ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന നിഷാന്ത് (24) ആണ് മരിച്ചത്. ബംഗളൂറു യശ്വന്ത്പൂരിലെ റിട്ട.അധ്യാപകൻ സിദ്ധരാജുവിന്റെ മകനാണ്. ഒപ്പം ഇന്റേൺഷിപ്പ് ചെയ്യുന്ന ബിദർ സ്വദേശി ശാഖിബിനെ പരിക്കേറ്റ് മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂത്താർ സിലികോണിയ അപാർട്ട്മെന്റിൽ താമസിക്കുന്ന ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രി ഒരു മണിയോടെ മെഡിക്കൽ കോളജിൽ നിന്ന് മടങ്ങിവരുമ്പോൾ മഡക്ക ക്വട്രഗുതുവിലാണ് അപകടം. വേഗം കുറക്കാതെ ഹമ്പിൽ കയറിയ ബൈക്ക് ഉയർന്ന് റോഡിൽ പതിക്കുകയായിരുന്നു. നിഷാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹമ്പ് ശ്രദ്ധയിൽപെട്ടില്ല: അപകടത്തിൽ ബൈക്ക് യാത്രികനായ ഡോക്ടർ മരിച്ചു, സഹയാത്രക്കാരന് പരിക്ക്
December 13, 2022
0
Tags