Type Here to Get Search Results !

സംസ്ഥാനത്തെ ദുരൂഹമരണങ്ങളിലെല്ലാം ഡി എൻ എ പരിശോധന നിർബന്ധം; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി ജി പിയുടെ നിർദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ ദുരൂഹമരണങ്ങളിലെല്ലാം ഡി എൻ എ പരിശോധന നടത്തണമെന്ന് ഡി ജി പി അനിൽകാന്ത്. കൊലപാതകം, ബലാത്സംഗം, അസ്വാഭാവിക മരണം തുടങ്ങിയ കേസുകളിൽ ഡി എൻ എ പരിശോധന നടത്തണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

ഇത്തരത്തിലുള്ള കേസുകളിൽ ഡി എൻ എ പരിശോധന നടത്താതിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മേധാവി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.


കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകൾ ആദ്യഘട്ടത്തിൽ തന്നെ ഡി എൻ എ പരിശോധനയ്ക്ക് അയക്കണം. തുടർന്ന് സാമ്പിൾ സൂക്ഷിക്കാനായി സയന്റിഫിക് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഡി ജി പി നിർദേശം നൽകി. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്പിളുകൾ മാത്രം ഡി എൻ എ പരിശോധനയ്ക്ക് അയച്ചാൽ മതിയെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം.

Top Post Ad

Below Post Ad