Type Here to Get Search Results !

ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണു; വിദ്യാർത്ഥി മരിച്ചു



ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുവള്ളൂർ നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ ആണ് മരണപെട്ടത്.

ഇന്നലെ അർദ്ധ രാത്രി ആണ് ദുരന്തം സംഭവിച്ചത്. സ്കൂളിന് സമീപത്തുള്ള ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.


നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad