ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിൽപനയിൽ വൻ വർധന. നവംബറിലെ കണക്കുകളിലാണ് എണ്ണ വിൽപനയിൽ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് വിൽപന വർധിച്ചത്. കാർഷിക മേഖലയിൽ ആവശ്യകത വർധിച്ചതും ഉത്സവകാല സീസണുമാണ് വിൽപന ഉയരാനുള്ള കാരണം.
കണക്കുകൾ പ്രകാരം പെട്രോൾ വിൽപനയിൽ 11.7 ശതമാനം വർധനയുണ്ടായി. നവംബറിൽ 2.66 മില്യൺ ടൺ പെട്രോളാണ് വിറ്റത്. കഴിഞ്ഞ വർഷം നവംബറിൽ 2.38 മില്യൺ പെട്രോളാണ് വിറ്റത്. 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 10.7 ശതമാനവും 2019മായുള്ള താരതമ്യത്തിൽ 16.2 ശതമാനവും വർധനയുണ്ടായി.
കഴിഞ്ഞ മാസവുമായുള്ള താരതമ്യം ചെയ്യുമ്പോൾ 1.3 ശതമാനം വർധനയുണ്ടായി. 27.6 ശതമാനം വർധനയോടെ 7.32 മില്യൺ ടൺ ഡീസലാണ് നവംബറിൽ വിറ്റത്. യഥാക്രമം 2020, 2019 വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 17.4 , 9.4 ശതമാനം വർധനയുണ്ട്. ജൂണിന് ശേഷം ഇതാദ്യമായാണ് പെട്രോൾ, ഡീസൽ വിൽപന ഉയരുന്നത്.