അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി എം.എൽ.എ ഭൂപദ് ദയാനി ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. എ.എ.എപിയുടെ മറ്റ് എം.എൽ.എമാരും ബി.ജെ.പിയുമായി ചർച്ച നടത്തിയതായാണ് വിവരം. എ.എ.പിയുടെ വിശ്വദാറിൽ നിന്നുള്ള എം.എൽ.എയാണ് ഭൂപദ് ദയാനി.അതേസമയം, എ.എ.പി വിടുമെന്ന വാർത്തകൾ ഭൂപദ് ദയാനി നിഷേധിച്ചു. ഗുജറാത്തിൽ അഞ്ച് സീറ്റുകളിലാണ് എ.എ.പിയുടെ സ്ഥാനാർഥികൾ വിജയിച്ചത്.ആകെയുള്ള 182 സീറ്റിൽ 156 സീറ്റുകളിലും ബി.ജെ.പി ചരിത്ര വിജയം നേടി. കോൺഗ്രസ് 17 സീറ്റുകളിലൊതുങ്ങി. തുടർച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിലേറുന്നത്.
ഗുജറാത്തിൽ എ.എ.പി എം.എൽ.എ ബി.ജെ.പിയിലേക്ക്
December 11, 2022
0
Tags