Type Here to Get Search Results !

വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ



തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 2018 മാർച്ച് 14 നാണ് ആയുർവേദ ചികിത്സക്കെത്തിയ ലാത്വിൻ യുവതിയെ പോത്തൻകോട് നിന്നാണ് കാണാതായത്.35 ദിവസങ്ങൾക്ക് ശേഷമാണ് ജീർണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടിൽ കണ്ടെത്തുന്നത്.പ്രതികൾ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടിൽ കൊണ്ടുവന്ന് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് കേസ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ പ്രത്യേക  സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട് കോവളത്ത് വിദേശവനിതയെ കൊലപ്പടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാർ,

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad