Type Here to Get Search Results !

അര്‍ജന്റീന ജയിച്ചാല്‍...

1-1986 നു ശേഷമുള്ള ആദ്യ ലോകകിരീടം. 36 വര്‍ഷത്തിനു ശേഷമാണ്‌ അര്‍ജന്റീന കിരീടത്തിലേക്കെത്തുന്നു. 

2- ഡാനിയേല്‍ പാസറല, ഡീഗോ മാറഡോണ എന്നീ മുന്‍ നായകന്‍മാരുടെ പേരുകള്‍ക്കൊപ്പം ലയണല്‍ മെസിയുടെ പേരും ചരിത്രത്തിലേക്ക്‌്. 

3- മൂന്നോ അതിലധികമോ ലോകകപ്പ്‌ കിരീടം നേടുന്ന നാലാമത്തെ രാജ്യം. ബ്രസീല്‍ (അഞ്ച്‌ കിരീടങ്ങള്‍), ജര്‍മനി, ഇറ്റലി (നാല്‌ വീതം) എന്നിവരാണു മുന്‍ഗാമികള്‍. 

4- ബ്രസീലിനു ശേഷം (2002) ലോകകപ്പ്‌ നേടുന്ന ആദ്യ യൂറോപ്യന്‍ ഇതര രാജ്യം. കഴിഞ്ഞ നാലു തവണയും കിരീടം യൂറോപ്പിലായിരുന്നു (2006 ല്‍ ഇറ്റലി, 2010 ല്‍ സ്‌പെയിന്‍, 2014 ല്‍ ജര്‍മനി, 2018 ല്‍ ഫ്രാന്‍സ്‌). 

5- ബ്രസീലിനു ശേഷം ലോകകപ്പ്‌ ഫൈനലില്‍ യൂറോപ്യന്‍ ടീമിനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം. 2002 ഫൈനലില്‍ ബ്രസീല്‍ ജര്‍മനിയെ 2-0 ത്തിനു തോല്‍പ്പിച്ചു. 

6- ലോകകപ്പിലെ ജയപരാജയ അനുപാതം 3:3 ആകും. നിലവില്‍ 2:3 ആണ്‌. 1978, 1986 ലോകകപ്പ്‌ ജേതാക്കളായ അര്‍ജന്റീന 1930, 1990, 2014 സീസണുകളില്‍ റണ്ണര്‍ അപ്പായി. 

7- ഇന്നു ഗോളടിക്കുകയും കിലിയന്‍ എംബാപ്പെ ഗോളടിക്കാതിരിക്കുകയും ചെയ്‌താല്‍ മെസിക്ക്‌ ഗോള്‍ഡന്‍ ബൂട്ട്‌ ലഭിക്കും. മെസിയും എംബാപ്പെയും അഞ്ച്‌ ഗോളുകള്‍ വീതമടിച്ചു. ഫ്രഞ്ച്‌ താരം ഒലിവര്‍ ഗീറൂഡും അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാറസും നാല്‌ ഗോളുകള്‍ വീതവും അടിച്ചു നില്‍ക്കുകയാണ്‌.



ഫൈനലിലേക്കുള്ള വഴി അര്‍ജന്റീന 

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട്‌ 2-1 ന്റെ അപ്രതീക്ഷിത തോല്‍വിയോടെയായിരുന്നു അര്‍ജന്റീനയുടെ തുടക്കം. ഒന്നാം പകുതിയില്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെ അവര്‍ മുന്നിലെത്തി. രണ്ടാം പകുതി രണ്ടു തവണ ലക്ഷ്യം കണ്ട്‌ സൗദി അട്ടിമറിച്ചു. സലേഹ്‌ അല്‍ ഷെഹ്രിയും സലേം അല്‍ ദാസരിയുമാണ്‌ സൗദയുടെ ഗോളുകളടിച്ചത്‌. 

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ 2-0 ത്തിനു തോല്‍പ്പിച്ചു. 64ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഗോളടിച്ചത്‌ മെസിയും. പകരക്കാരനായെത്തിയ യുവതാരം എന്‍സോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു. ഗോളിന്‌ വഴിയൊരുക്കിയതും മെസി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ കോട്ട പൊളിച്ചാണ്‌ മെസിയും സംഘവും ജയിച്ചത്‌. മെസി പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ മത്സരത്തില്‍ അര്‍ജന്റീന പോളണ്ടിനെ 2-0 ത്തിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ അലക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററും ജൂലിയന്‍ അല്‍വാറസുമാണ്‌ ഗോളുകളടിച്ചത്‌. 

പ്രീ ക്വാര്‍ട്ടര്‍ - കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ ഗോളടിച്ച്‌ മെസി മിന്നിയ കളിയില്‍ അര്‍ജന്റീന 2-1 ന്‌ ഓസ്‌ട്രേലിയയെ കീഴടക്കി. ജൂലിയന്‍ അല്‍വാറസാണ്‌ രണ്ടാമത്തെ ഗോളടിച്ചത്‌. രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ്‌ ഗോളും വീണു. 

ക്വാര്‍ട്ടര്‍ ഫൈനല്‍- പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ട വാശിയേറിയ പോരിലാണ്‌ ഹോളണ്ടിനെ അര്‍ജന്റീന മറികടന്നത്‌. നിശ്‌ചിതസമയത്ത്‌ ഇരുടീമും 2-2 നു സമനില പാലിച്ചു. നഹുവേല്‍ മൊളീന, ലയണല്‍ മെസി എന്നിവരിലൂടെ 2-0 ന്‌ ലീഡ്‌ നേടിയ അര്‍ജന്റീനയെ വൂട്ട്‌ വെഗോസ്‌റ്റിന്റെ ഇരട്ട ഗോളില്‍ ഡച്ചുകാര്‍ സമനിലയില്‍ പിടിച്ചു.ഷൂട്ടൗട്ടില്‍ രണ്ട്‌ രക്ഷപ്പെടുത്തലുകള്‍ നടത്തിയ അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ്‌ വിജയശില്‍പ്പി.

സെമി ഫൈനല്‍- 2018 ലെ കണക്ക്‌ തീര്‍ത്ത മത്സരം. ബ്രസീലിനെ തോല്‍പ്പിച്ചു വന്ന ക്ര?യേഷ്യയെ എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ ഫൈനലിന്‌ ടിക്കറെ റടുത്തു. മെസി ഒരു ഗോളടിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു മെസിയുടെ ഗോള്‍. ജൂലിയന്‍ അല്‍വാറസ്‌ ഇരട്ട ഗോളടിച്ചു.

   

            

   

   

   Ads by Google


                





                             

Top Post Ad

Below Post Ad