Type Here to Get Search Results !

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു: ഏഴു മരണം

 


ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. വെള്ളിയാഴ്ച രാത്രി പത്തരയോടെ തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട് തേനി സ്വദേശികളാണ് സംഭവത്തില്‍ മരിച്ചത്. 

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടവേര കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പത്ത്‌ പേരാണ് ഉണ്ടായിരുന്നത്. കുട്ടി കുമളിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിലുള്ളത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ

രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഡിസംബര്‍ മാസങ്ങളില്‍ മഞ്ഞ് കൂടിയതായി ഇറങ്ങിയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. കുമളി പോലീസും പ്രദേശവാസികളും തമിഴ്‌നാട് പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad