Type Here to Get Search Results !

കേരളാ പോലീസിന്‍റെ ഭാഗമാകാന്‍ അവസരം; പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു




കേരളാ പോലീസില്‍ പോലീസിൽ ചേരാൻ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അവസരം.  ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022). ഹയർസെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത.




 18  മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).






ഉയരം – 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ എന്നിവയാണ് ശാരീരിക യോഗ്യതകൾ.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023.  യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad