Type Here to Get Search Results !

വിസ്മയ കാഴ്ചകളുമായി ജെയിംസ് കാമറൂണിന്റെ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' നാളെ തിയേറ്ററുകളില്‍

 


പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണു 'അവതാറി'ന്റെ രണ്ടാം ഭാഗം എത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.2009ല്‍ 'അവതാര്‍' ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ 'ടൈറ്റാനിക്' കുറിച്ച റെക്കോര്‍ഡാണ് 'അവതാര്‍' തകര്‍ത്തത്.സെപ്റ്റംബറില്‍ 'അവതാര്‍' റീ റീലിസിലൂടെ 2.9 ബില്യണ്‍ ഡോളര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു. ഒമ്പത് വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ റീ റിലീസിന് വീണ്ടും ലഭിച്ച സ്വീകാര്യത ചിത്രത്തിന്റെ അണിയറയിലെ ക്രാഫ്റ്റ് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ട് നാളെ റിലീസ് ചെയ്യാനിരിക്കുന്ന 'അവതാര്‍ 2 ; ദി വേ ഓഫ് വാട്ടറി'ലുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad