Type Here to Get Search Results !

പ്രീക്വാർട്ടറിൽ ഇന്ന് ഫ്രാൻസ്-പോളണ്ട്, ഇംഗ്ലണ്ട്-സെനഗൽ



ദോഹ പ്രീക്വാർട്ടറിലെ മൂന്ന്, നാല് മത്സരങ്ങൾ ഞായറാഴ്ച നടക്കും. രാത്രി 8.30-ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പോളണ്ടിനെയും രാത്രി 12.30-ന് ഇംഗ്ലണ്ട് സെനഗലിനെയും നേരിടും. ഈ മത്സരങ്ങൾ ജയിക്കുന്ന ടീമുകൾ ഡിസംബർ പത്തിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും.


ഫ്രാൻസ്-പോളണ്ട്


മുമ്പ് ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണ ഫ്രാൻസും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചുമത്സരങ്ങൾ സമനിലയിലായി. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തിൽ ഇരുടീമുകളും തോറ്റു. ഫ്രാൻസ് ടുണീഷ്യയോടും (0-1) പോളണ്ട് അർജന്റീനയോടും (0-2). മുമ്പ് പ്രീക്വാർട്ടറിൽ അവർ തോറ്റുമടങ്ങിയത് 1934-ലാണ്. ഫ്രാൻസ് ഇറങ്ങാൻ സാധ്യതയുള്ള ശൈലി: 4-2-3-1. ടീമിലെ ആർക്കും പരിക്കില്ല. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളിൽ ഫ്രാൻസ് ഗോൾ വഴങ്ങിയിട്ടില്ല. പോളണ്ട് 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക..


ഇംഗ്ലണ്ട്-സെനഗൽ


തോൽവിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയത്. ഒരു തോൽവിയോടെ സെനഗലും. രണ്ടാംതവണയാണ് സെനഗൽ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കൻ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളിൽ ഇംഗ്ലണ്ട് തോൽവിയറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഇറങ്ങാൻ സാധ്യതയുള്ള ശൈലി: 4-3-3. സെനഗൽ ഇറങ്ങാൻ സാധ്യതയുള്ള ശൈലി 4-2-3-1

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad