Type Here to Get Search Results !

സംസ്ഥാന സ്‌കൂള്‍ കായികോത്സവം തിരുവനന്തപുരത്ത്; പകലും രാത്രിയും മത്സരങ്ങള്‍; ഇന്ത്യയില്‍ ആദ്യം



അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം വഹിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സബ് ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ്, ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ്, സീനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുന്നൂറ്റി അമ്പതോളം ഒഫിഷ്യല്‍സും ഈ മേളയില്‍ പങ്കെടുക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad