വെള്ളിയാഴ്ച രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 82.28 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രാവിലെ 35 പൈസ നഷ്ടത്തില്‍ ഡോളറിന് 82.63 രുപ എന്ന നിരക്കിലാണ് വിനിമയം തുടങ്ങിയത്. ആഭ്യന്തര വിപണി നേരിടുന്ന വില്‍പ്പന സമ്മര്‍ദ്ദവും വിദേശ ഫണ്ടുകളുടെ പ്രവാഹവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില വില വര്‍ധന ആഭ്യന്തര വിപണിയെ ബാധിച്ചതുമൊക്കെ രൂപയ്ക്ക് തിരിച്ചടിയാണ്.
രാവിലെ ഡോളറിനെതിരെ 82.54 രൂപ എന്ന നിരക്കില്‍ വിനിമയം തുടങ്ങിയെങ്കിലും വൈകാിതെ അത് 82.63 രൂപ എന്ന നിരക്കിലെത്തി. കഴിഞ്ഞ ദിവസം വിനിമയം അവസാനിച്ചതില്‍ നിന്നും 35 പൈസയുടെ കുറവാണ് വന്നിരിക്കുന്നത്.
വെള്ളിയാഴ്ച രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 82.28 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.