Type Here to Get Search Results !

സിം കാർഡ് മാറ്റേണ്ട, 5ജി ലഭ്യമാകാൻ ചെയ്യേണ്ടത് ഇത് മാത്രം



റിലയന്‍സ് ജിയോയുടെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കായ 'ജിയോ ട്രൂ 5ജി' സേവനം ഇപ്പോൾ കേരളത്തിലും ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഡിസംബർ 20 മുതൽ കൊച്ചി, ഗുരുവായൂർ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ ഡിസംബർ 22 മുതൽ തിരുവനന്തപുരത്തുമാണ് 5ജി സേവനങ്ങൾ എത്തിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉപയോക്താക്കൾക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട്.


അതിൽ പ്രധാനപ്പെട്ടതാണ് 5ജി സേവനം ലഭ്യമാകാൻ സിം കാർഡ് മാറ്റേണ്ടി വരുമോ എന്നുള്ള പ്രസക്തമായ ചോദ്യം. അതിന്റെ ആവശ്യം ഇല്ലെന്നതാണ് യാഥാർഥ്യം. ഈ സേവനം ലഭ്യമാകാൻ ആദ്യം വേണ്ടത് ഒരു 5ജി സാങ്കേതിക വിദ്യയോട് കൂടി എത്തുന്ന സ്‍മാർട്ട്ഫോൺ ആണെന്നത് എല്ലാ ഉപഭോക്താക്കൾക്കും അറിവുള്ള കാര്യമായിരിക്കും. ഇങ്ങനെ 5ജി സപ്പോർട്ട് ചെയ്യുന്ന ഫോണിൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സിം കാർഡ് തന്നെ തുടർന്നും സേവനങ്ങൾ ലഭ്യമാക്കാൻ പര്യാപ്‌തമാവും.


അതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സിം കാർഡ് പ്രീ പെയ്‌ഡ്‌ ആണെങ്കിൽ അതിൽ കുറഞ്ഞത് 239 രൂപയോ അതിന് മുകളിലോ ഉള്ള അൺലിമിറ്റഡ് ഓഫർ നിലവിലുള്ളതായിരിക്കണം, അതല്ലെങ്കിൽ പോസ്‌റ്റ് പെയ്‌ഡ്‌ ആയാലും മതി. ഇതാണ് ജിയോയുടെ വെൽക്കം ഓഫർ ലഭ്യമാകാനുള്ള യോഗ്യതയായി കമ്പനി ആവശ്യപ്പെടുന്നത്. 


ഇത്രയും നിബന്ധനകൾ നിങ്ങൾ പാലിച്ചെങ്കിൽ നിങ്ങൾ അടുത്തതായി ചെയ്യേണ്ടത് മൈജിയോ ആപ്പോ വെബ്സൈറ്റോ തുറന്ന് ജിയോ 5ജി വെൽക്കം ഓഫർ ബാനർ കാണുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. അങ്ങനെ ബാനർ കാണുകയാണെങ്കിൽ നിങ്ങൾ ഓഫറിന് യോഗ്യനാണ് എന്നതാണ് അർഥം, അഭിനന്ദനങ്ങൾ. തുടർന്ന് നിങ്ങൾ അവിടെ 'I'm interested' എന്ന് കൂടി സെലക്‌ട് ചെയ്‌താൽ പൂർണമായി. നിങ്ങൾക്ക് 5ജി സേവനം ലഭ്യമാവും. 


നിലവിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് ജിയോ 5ജി സേവനം ലഭിക്കൂ. ജനുവരി മുതൽ കോഴിക്കോട്, തൃശൂർ, മലപ്പുറം മേഖലകളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം. അത് നടന്നാൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം 5ജി ലഭ്യമാവും. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad