ദോഹ: ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് പിഴ. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡയുടെ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഗനോട് ക്രൊയേഷ്യന്‍ ആരാധകര്‍ മോശമായി പ്രതികരിച്ചിരുന്നു. ഈ സംഭവത്തില്‍ ഏകദേശം 43 ലക്ഷം രൂപയാണ് ഫിഫ പിഴ വിധിച്ചത്.
സെര്‍ബ് വംശജനായ മിലാന്‍ ബോര്‍ഗന്‍ പിന്നീട് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ട് ആരാധകര്‍ ബോര്‍ജനെ അപഹസിക്കുന്ന പാട്ടുപാടുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.
ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ വെള്ളിയാഴ്ച ബ്രസീലിനെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.