ദോഹ: ലോകകപ്പ് കിരീടം ചൂടിയ അർജന്റീനിയൻ ടീം ഖത്തർ വിടുന്നത് വമ്പൻ തുകയുമായി. 42 മില്യൺ ഡോളർ (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) ആണ് സമ്മാനത്തുക.ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് 17 മില്യൺ ഡോളറാണ് ലഭിച്ചത്. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതവും ലഭിച്ചു. ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ പരാജയപ്പെട്ടവർക്ക് 9 മില്യൺ ഡോളർ വീതമാണ് സമ്മാനമായി ലഭിച്ചത്.
ലോകകപ്പിൽ 347 കോടിയുമായി അർജന്റീനയുടെ മടക്കം; ഫ്രാൻസിന് 248 കോടി
December 18, 2022
0
Tags