ദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്. പെട്രോൾ വില വർധനയിൽ കേരളം ഉൾപ്പെടെയുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങൾ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി. പ്രതിപക്ഷ എംപിമാർ വിഷയം ഉയർത്തിയപ്പോഴായിരുന്നു പ്രതികരണം. രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ ലോക്സഭയിൽ സഹകരിക്കുന്നുണ്ട്.
കേരളത്തിൽ ഹൈവേ നിർമ്മാണം: കിലോമീറ്ററിന് 100 കോടി ചെലവ്, മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിൻ ഗഡ്കരി
December 15, 2022
0
Tags