Type Here to Get Search Results !

കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വീസ നിഷേധിച്ചു



 കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് വീസ നിഷേധിച്ച് പാകിസ്താൻ. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷയാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ശിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിർത്തിയിൽ തുടരുകയാണ്.


ഷിഹാബിനു വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്.


ബാബ ഗുരുനാക്കിൻ്റെ ജന്മദിനത്തോടും മറ്റും അനുബന്ധിച്ച് ഇന്ത്യൻ സിഖുകാർക്ക് പാകിസ്താൻ വീസ നൽകാറുണ്ട്. ഇത്തരത്തിൽ ഷിഹാബിനും വീസ നൽകണമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. വാഗാ അതിർത്തി വഴി പാകിസ്താനിലേക്ക് കടക്കാൻ അനുവദിച്ചാൽ അദ്ദേഹത്തിനു ലക്ഷ്യത്തിലെത്താമെന്നും സർവാർ താജ് ഹർജിയിൽ സൂചിപ്പിച്ചു. എന്നാൽ, ഹർജിക്കാരന് ഇന്ത്യൻ പൗരനുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണിയും ഹർജിക്കാരൻ്റെ കൈവശമില്ല. ശിഹാബിന്റെ പൂർണ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.


ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.


ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് ശിഹാബ് നൽകിയ വിശദീകരണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad