Type Here to Get Search Results !

ജിദ്ദയിൽ കനത്ത മഴയും ഇടിമിന്നലും പ്രളയവും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പടെ അവധി



റിയാദ്: ജിദ്ദയിൽ കനത്ത ഇടിയും മഴയും വെള്ളപ്പാച്ചിലും. ​വ്യാഴാഴ്ച രാവിലെ മുതലാണ്​​​ ജിദ്ദയിൽ ശക്തമായ ഇടിയോട്​കൂടി മഴ കോരിച്ചൊരിഞ്ഞത്. രാവിലെ മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച​ കുറയുകയും ചെയ്തിരുന്നു. രണ്ട്​മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി.


മുൻകരുതലായി റോഡിലെ അണ്ടർപാസ്​വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്​വേകൾ ട്രാഫിക്ക്​ വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്​ച മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും​ ബുധനാഴ്ച വൈകീട്ട്​തന്നെ മുന്നറിയിപ്പ്​നൽകിയിരുന്നു. ഇതേതുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത്​അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിദ്ദ, റാബിഖ്​, ഖുലൈസ്​എന്നിവിടങ്ങളിലെ സർക്കാർ,​ സ്വകാര്യ സ്‌കൂളുകൾക്കും മറ്റ്‌ സ്ഥാപനങ്ങൾക്കും​ ഇന്ന് അവധി നൽകി. ജനങ്ങളോട്​ ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.


വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. താഴ്​വരകൾ മുറിച്ചു കടക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും ഉണർത്തി. വെള്ളം കയറാൻ സാധ്യതയുള്ള റോഡുകളിലും സിഗ്​നലുകൾക്കടുത്തും​ സിവിൽ ഡിഫൻസ്​ സംഘത്തെ വ്യന്യസിച്ചു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്​വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട്​ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നു.


മഴ വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുകയാണ്. യാത്രക്കാര്‍ പുതിയ സമയക്രമമറിയാന്‍ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad