Type Here to Get Search Results !

ഇന്ത്യയിൽ സ്വർണത്തിന് വൻതോതിൽ വില വർദ്ധിച്ചേക്കും, വിപണിയിൽ പ്രകമ്പനമുണ്ടാകുമെന്ന് വിദഗ്‌ദ്ധർ

വാണിജ്യം: ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുറച്ച് ബാങ്കുകൾ. രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്‌റ്റാൻഡേർഡ് ബാങ്ക്, ജെപി മോർഗൻ, സ്‌റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് പെട്ടെന്നുള്ള നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ തങ്ങളുടെ ഷിപ്പ്‌മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം. ഇരു രാജ്യങ്ങളിലും ഉടൻ വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽ കണ്ടുകൊണ്ടാണ് നടപടി എന്നാണ് സൂചന.



ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്‌ക്ക് ഇത് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. സ്വർണം ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും. ഇത് വിപണിയിൽ വലിയ രീതിയിയിൽ പ്രകമ്പനമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്.


കഴിഞ്ഞ വർഷം ഈസമയം ടൺ കണക്കിന് സ്വർണം സൂക്ഷിച്ചിരുന്ന ഗോൾഡ് വോൾട്ട് കമ്പനികളിൽ പലരുടെയും കൈവശം ഇപ്പോൾ കിലോക്കണക്കിന് എന്ന തരത്തിൽ മാത്രമാണ് നിക്ഷേപമുള്ളത്. സെപ്‌‌തംബറിൽ ഇന്ത്യയുടെ സ്വർണം ഇറക്കുമതി ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 30% കുറഞ്ഞ് 68 ടണ്ണായി. തുർക്കിയുടെ സ്വർണം ഇറക്കുമതി 543% ഉയർന്നു. ഹോങ്കോംഗ് വഴിയുള്ള ചൈനയുടെ സ്വർണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി നിൽക്കുകയാണ്.


ദസറ, ദീപാവലി, ദന്തേരാസ് എന്നിവയാണ് ഈ ഒക്‌‌ടോബറിൽ ഇന്ത്യയിലെ പ്രധാന ഉത്സവകാലങ്ങൾ. അതുകഴിഞ്ഞാൽ വിവാഹ സീസൺ അരംഭിക്കും. വിപണയിൽ സ്വർണത്തിന് ഏറ്റവും ഡിമാന്റ് ഏറുന്ന ഈ സമയത്ത് അതിന്റെ ദൗർലഭ്യം എത്രകണ്ടാകും ജനങ്ങളെ ബാധിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad