Type Here to Get Search Results !

ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകള്‍ക്ക്

സ്റ്റോക്കോം: ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അലെയ്ന്‍ ആസ്പക്‌ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിങ്കര്‍ എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചിരിക്കുന്നത്.



ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. സ്റ്റോക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.


ഫോട്ടോണുകളെ കുറിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയത്. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖയ്ക്ക് അടിത്തറ പാകുന്നതാണ് മൂവരുടെയും കണ്ടുപിടുത്തം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്. ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയതിനാണ് പുരസ്‌കാരം.


രസതന്ത്ര നൊബേല്‍ പുരസ്കാരം ഇന്നും സാഹിത്യത്തിനുള്ള നൊബേലും നാളെയും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ പുരസ്കാരം വെള്ളിയാഴ്ചയും സാമ്ബത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബര്‍ പത്തിനുമാണ് പ്രഖ്യാപിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad