Type Here to Get Search Results !

വാഹനത്തിന്റെ വലിപ്പവും, സഞ്ചരിക്കുന്ന ദൂരവും ഇനി ടോള്‍ നിശ്ചയിക്കും

രാജ്യത്തെ ഗതാഗത മേഖല അനുദിനം മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ടോളും, ടോള്‍ പ്ലാസകളും നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.



ചരക്കു സേവനങ്ങളുടെ വിലയില്‍ വരെ ടോളിന് സ്വാധീനം ഉണ്ടെന്നതാണ് സത്യം. അടുത്തിടെ ടോള്‍ സമ്ബ്രദായത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളില്‍ ഒന്നായിരുന്നു ഫാസ്ടാഗുകള്‍. ഇതോടെ ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവായി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനം ടോള്‍ പ്ലാസകള്‍ വഴി കടന്നുപോകുമ്ബോള്‍ വാഹനങ്ങളിലെ ആര്‍എഫ് ഐടി ടാഗുകള്‍ സ്‌കാന്‍ ചെയ്ത് ഉപയോക്തവിന്റെ അക്കൗണ്ടില്‍നിന്ന തുക കുറയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.


എന്നാല്‍ ചെറിയ യാത്രകള്‍ക്കും, വലിയ യാത്രകള്‍ക്കും ഉപയോക്താക്കളില്‍ നിന്ന് ഒരേ നിരക്കില്‍ ടോള്‍ ഈടാക്കുന്നുവെന്ന ആക്ഷേപം വര്‍ഷങ്ങളായി ടോളുകള്‍ക്കുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനിമുതല്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ഉപയോക്താക്കള്‍ ടോള്‍ നല്‍കിയാല്‍ മതി. കൂടാതെ വാഹനത്തിന്റെ വലിപ്പവും ടോള്‍ നിശ്ചയിക്കുന്ന ഘടകമായേക്കും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാകും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.


ടോള്‍ സമ്ബ്രദായത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങള്‍ക്കും ജിപിഎസ് സംവിധാനം പരിഹാരമാകുമെന്നാണു വിലയിരുത്തല്‍. പുതിയ സംവിധാനത്തെ വൈദ്യുതി ഉപയോഗത്തോടാണു വിദഗ്ധര്‍ ഉപമിക്കുന്നത്. നിങ്ങള്‍ എത്ര ഉപയോഗിക്കുന്നോ, അത്രമാത്രം പണം നല്‍കുക. വിവിധ വാഹനങ്ങള്‍ റോഡില്‍ ചെലുത്തുന്ന സമ്മര്‍ദം വ്യത്യസ്തമാണ്. റോഡിന്റെ ആയുസിനെ ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഈ സമ്മര്‍ദം. അതിനാലാണ് വാഹനത്തിന്റെ വലിപ്പം ടോള്‍ നിര്‍ണയത്തില്‍ പ്രധാനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു വിഷയവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.


സഞ്ചരിക്കുന്ന ദൂരം, സമയം തുടങ്ങിയവയാകും ടോള്‍ നിര്‍ണയത്തിലെ മറ്റു നിര്‍ണായക ഘടകങ്ങള്‍. വാഹനത്തിന്റെ ആക്സിലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ടോളിംഗ് നയം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അതേസമയം പുതിയ നയത്തില്‍ ഇതോടൊപ്പം വലിപ്പവും, ഭാരവും, സഞ്ചരിക്കുന്ന ദൂരവുമെല്ലാം ഭാഗമാകും. 60 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ടോള്‍ കളക്ഷന്‍ പോയിന്റുകളില്‍ ഉപയോക്താക്കളില്‍ നിന്നു വീണ്ടും നികുതി ഈടാക്കില്ലെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ റോഡ്- ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം ഇതുവരെ നടപ്പാകാത്ത സാഹചര്യത്തില്‍ ഓഗസ്റ്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad