Type Here to Get Search Results !

ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം നടന്നു.

വൈദ്യശാസ്ത്ര രംഗത്തെ നൊബേൽ പുരസ്കാരം ആണ് ആദ്യം പ്രഖ്യാപിച്ചത്. 

സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാൻ്റെ പേബൂ ആണ് പുരസ്കാരത്തിന് അർഹനായത്. വംശനാശം സംഭവിച്ച ഹോമിൻസിൻ്റെയും മനുഷ്യ വിഭാഗമായ ഹോമോസാപ്പിയൻസിൻ്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം



ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർ പങ്കിട്ടു.

എലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ് ക്ലോസർ (യുഎസ്), ആൻ്റോൺ സെലിങർ (ഓസ്ട്രിയ) എന്നിവർ.

.ക്വാണ്ടം മെക്കാനിക്സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. അതിനായിരുന്നു പുരസ്ക്കാരം.

.lരസതന്ത്ര രംഗത്തെ നൊബേൽ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. 

കരോളിൻ ആർ ബെർട്ടോസി (യുഎസ്), മോർട്ടാൻ മെൽഡൽ (ഡെൻമാർക്ക്), കെ ബാരി ഷർപ്ലസ് (യുഎസ്) എന്നിവർ.

പുരസ്കാരം ക്ലിക്ക്, ബയോഓർത്തോഗണൽ കെമിസ്ട്രികളിലെ ഗവേഷണങ്ങൾക്ക്

മുമ്പും ബാരി ഷർപ്ലെസിന് നെബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ടുതവണ നൊബേൽ ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാരി ഷർപ്ലെസ്. 

കഴിഞ്ഞ വർഷം ജർമൻ ശാസ്ത്രജ്ഞനായ ബഞ്ചമിൻ ലിസ്റ്റ്, അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് മക് മില്ലൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ഓർഗനോ കറ്റാലിസിസ് എന്ന നൂതനരീതി കണ്ടെത്തിയ ഗവേഷണത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്.

ഡൈനാമൈറ്റിന്റെ കണ്ടുപിടിത്തത്തിന് പേരുകേട്ട സ്വീഡിഷ് രസതന്ത്രജ്ഞനും എഞ്ചിനീയറും വ്യവസായിയുമാണ് ആൽഫ്രഡ് നോബൽ. 1895-ലെ ആൽഫ്രഡ് നൊബേലിന്റെ വിൽപത്രം അനുസരിച്ച്, "മുൻവർഷത്തിൽ, മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവർക്ക്" നൽകപ്പെടുന്ന അഞ്ച് വ്യത്യസ്ത സമ്മാനങ്ങളാണ് നൊബേൽ സമ്മാനങ്ങൾ

ഒരു സ്വർണ്ണ മെഡൽ, ഒരു ഡിപ്ലോമ, കൂടാതെ ഏകേദശം 7.37 കോടി രൂപ ആണ് സമ്മാനം.

നിങ്ങളുടെ കൂട്ടുകാർക്ക് ശാസ്ത്രലോകം ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്കും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad